സംസ്ഥാനത്ത് താപനില വീണ്ടും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.അടുത്ത 2 ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
രാവിലെ 11നും ഉച്ചകഴിഞ്ഞ് 3നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഈ സമയങ്ങളില്‍ സ്‌കൂളുകളില്‍ അസംബ്‌ളികളോ മറ്റ് പരുപാടികളോ നടത്താന്‍ പാടില്ലെന്നും, ഉഷ്ണ രോഗങ്ങള്‍ പിടിപ്പെടാനും, കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും അറിയിച്ചു. ഇന്നലെ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപെടുത്തിയത് .