തിരുവനന്തപുരം പാറശ്ശാലയിൽ വൻ കഞ്ചാവ് വേട്ട.ആഡംബര കാറിൽ കടത്തിയിരുന്ന 50 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കൊല്ലം സ്വദേശികളായ അഫ്സൽ , സുബിൻ എന്നിവരാണ് പിടിയിലായത്.ഡാൻസ് സാഫ് സംഘവും, പൊഴിയൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബംഗ്ലൂരിൽ നിന്നുമാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവെച്ചായിരുന്നു പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.മേഖലയിൽ പരിശോധന ശക്തമാക്കിയതായി പൊഴിയൂർ പോലീസ്, ഡാൻസാഫ് സംഘവുo അറിയിച്ചു