തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഈ 21 കാരൻ കന്നിസെഞ്ച്വറി തികച്ചു. പരമ്പരയിൽ ഇന്ത്യൻ ടീമിന് ലഭിച്ച ചുരുക്കം അനുകൂല ഘടകങ്ങളിലൊന്നാണ് നിതീഷിന്‍റെ പ്രകടനം.
ഇപ്പോഴിതാ, നാട്ടിലെത്തി തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് താരം. ക്ഷേത്രത്തിലെത്തിയതിന്‍റെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലാണ്.