വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടുക്കി കണയംങ്കവയൽ സ്വദേശി ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
സംഭവം നടക്കുമ്പോൾ ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു.വനം വകുപ്പ് കോട്ടയം ഡിവിഷന് കീഴിൽ പുറക്കയം ഭാഗത്താണ് പ്രതികൾ നായാട്ടിനു ശ്രമിച്ചത്.
കണയങ്കവയൽ സ്വദേശിയായ മാത്യു. സൈജു. തങ്കമണി സ്വദേശിയായ സനീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടവർ. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.