കൊല്ലം കുണ്ടറയിൽ മാതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പിടിയിൽ. ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശി വിഥുൻ വിജയൻ ആണ് പിടിയിലായത്.വസ്തു സംബന്ധമായ വക്കേറ്റത്തെ തുടർന്ന് മാതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വക്കേറ്റത്തിനിടെ മാതാവിനെ ഇയാൾ കൈകൊണ്ടും വാളിന്റെ പിടികൊണ്ടും ഇടിക്കുകയും വാൾ കൊണ്ട് കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മാതാവ് ഷീലയ്ക്ക് തലക്ക് പരിക്കേറ്റു. കുണ്ടറ എസ് എച്ച്. ഒ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.