ഇടുക്കി മൂന്നാര്‍ ജനവാസ മേഖലയില്‍ വീണ്ടും ഭീതി പടര്‍ത്തി കാട്ടാന പടയപ്പ. മൂന്നാര്‍ കന്നിമല ടോപ് ഡിവിഷനിലിറങ്ങിയ പടയപ്പ ഇറങ്ങി കൃഷി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി മുന്നാറിലെ വിവിധ മേഖലകളില്‍ പടയപ്പ പതിവായി ഇറങ്ങുന്നുണ്ട്. നിലവില്‍ ആന കാട്ടിലേയ്ക് മടങ്ങിയെങ്കിലും രാത്രി കാലങ്ങളില്‍ വീണ്ടും ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.