സൗദിയിലെ റിയാദ് ഇസ്‌കാൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് ക്രിമിനല്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഡിസംബര്‍ 30 ന് കേസ് പരിഗണിച്ചിരുന്നുവെങ്കിലും വാദം പൂര്‍ത്തിയായിരുന്നില്ല.
കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി കേസ് ജനുവരി 15 ലേക്ക് പരിഗണിക്കാനായി മാറ്റുകയായിരുന്നു. കഴിഞ്ഞ സിറ്റിങ്ങില്‍ പബ്ലിക് പ്രോസിക്യൂഷന്‌റെ വാദത്തില്‍ റഹീമിന്റെ അഭിഭാഷകര്‍ മറുപടി നല്‍കിയിരുന്നു. നാളെ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.