മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വീണ്ടും പാട്ട്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയാണ് പാട്ട് തയ്യാറാക്കിയത്. നാളെ സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗാനം ആലപിക്കും.
നിറത്തിന്റെ പേരിലുള്ള അധിക്ഷേപം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ പുതിയ പരാതി നൽകും
നിറത്തിന്റെ പേരിലുള്ള നിരന്തര അധിക്ഷേപത്തെ തുടർന്ന് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ ഇന്ന് പുതിയ പരാതി നൽകും. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനം ഉൾപ്പെടെ വ്യക്തമാക്കി കൊണ്ടുള്ളതാകും പരാതി. നവ വധു ഷഹാനയുടെ ബന്ധുക്കളുടെ വിശദമായ മൊഴിയും കൊണ്ടോട്ടി പൊലീസ് രേഖപ്പെടുത്തും.