തിരുവനന്തപുരം പാറശ്ശാലയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ചെറുവാരകോണം, തളച്ചാന്‍വിള ജംഗ്ഷനിലെ കുഴിയാണ് അപകടം വിതയ്ക്കുന്നത്. കന്യാകുമാരിയിലേക്ക് യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന റോഡിലാണ് അപകടം പതിവാക്കുന്നത്.ദിനംപ്രതി നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.