തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായി എന്ന് കുടുംബം പറയുന്ന ഗോപൻ്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. മൃതദേഹത്തിൻ്റെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് സബ് കളക്ടർ ആൽഫ്രഡ് വിൻസെൻ്റ് പറഞ്ഞു.