തിരുവനന്തപുരം വണ്ടന്നൂരില്‍ സ്ത്രീയോട് മോശമായി പെരുമാറിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് നവാസും നിരവധി തട്ടിപ്പു കേസിലെ പ്രതി പ്രവീണുമാണ് പിടിയിലായത്. പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇരുവരെയും പിടികൂടിയത്.
വഴിയരികില്‍ യുവതിയെ കയറി പിടിച്ചതിനും മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.യുവാക്കള്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ ബഹളം വച്ച് ആളെകൂട്ടാന്‍ ശ്രമിച്ചു. ഈ സമയം നവാസ് കാറില്‍ രക്ഷപ്പെടുന്നതിനിടെ പാല്‍ കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു.
കാറിന്റെ ടയര്‍ തെറിച്ചു പോയതിനാല്‍ മുന്നോട്ടു പോകാതെ വന്നതോടെയാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. പാല്‍ കച്ചവടക്കാരന്‍ മുരുകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.