20 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശി ഇടുക്കി കട്ടപ്പനയില്‍ പിടിയില്‍. ഇടുക്കി ഡാന്‍സാഫ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കട്ടപ്പന ഇടുക്കി കവലയില്‍ വച്ച് യുവാവിനെ പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.