നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പിടികൂടാനാവാതെ മുംബൈ പൊലീസ്. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതിയെ കുറിച്ചുള്ള യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഫ്‌ളാറ്റിലെ സുരക്ഷാ വീഴ്ച്ചയും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതുമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് തടസമാകുന്നത്.
40 സംഘങ്ങളാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ ഇന്നലെ ചോദ്യംചെയ്ത് വിട്ടയച്ച ആളെ വീണ്ടും കസ്റ്റഡിയിലെടുത്തെന്ന് സൂചന. ഇയാളുടെ മൊഴികളില്‍ പൊലീസിന് സംശയം തോനിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ ഇതുവരെ പൊലീസ് ചോദ്യം ചെയ്തത് 20ലേറെ ആളുകളെയാണ്. അതേസമയം സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
ആക്രമണം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആക്ടീവായ മൊബൈല്‍ ഫോണുകള്‍, അതുവഴി സഞ്ചരിച്ച വാഹനങ്ങള്‍ എന്നിവ പരിശോധിച്ചാണ് അന്വേഷണം. കുത്തേറ്റ സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്