പാലക്കാട് കഞ്ചിക്കോട് ബ്രൂവറി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. എക്‌സൈസ് വകുപ്പ് സിപിഐഎമ്മിന്റെ കറവപ്പശുവാണെന്നും ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മാണ ശാല നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.
1999 ല്‍ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കിയിട്ടുണ്ട്. അത് നിലനില്‍ക്കുമ്പോഴാണ് കഞ്ചിക്കോട് ബോട്ടലിങ് പ്ലാന്റും ഡിസ്റ്റലറിയും തുടങ്ങാന്‍ ഒരു മന്ത്രിസഭ അംഗീകാരം നല്‍കുന്നത്. വലിയ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കഞ്ചിക്കോട്. അവിടെ ആവശ്യമില്ലാത്ത പദ്ധതിയാണ് കൊണ്ടുവരുന്നതെന്നും, പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോവുമെന്നും ചെന്നിത്തല വ്യക്തമാക്കി.