കേബിൾ ടിവി ഓപ്പറേറ്റെഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 5,6 തീയ്യതികളിൽ സംഘടിപ്പിക്കും. കൺവെൻഷന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 5,6 തിയ്യതികളിലാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കൺവെൻഷന്റെ ഭാഗമായി വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ചത്.
വരുന്ന ഇരുപത്തിയഞ്ചാം തീയതി പുത്തൻതോപ്പ് സെൻസേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ സി ഒ എ ജില്ല ബ്രോഡ്കാസ്റ്റേഴ്സ് , പ്രസ് ക്ലബ് - ബി എൽ എന്നിവർ പങ്കെടുക്കും. തുടർന്ന് മുപ്പതിന് അയ്യങ്കാളി ഹാളിൽ മാധ്യമ സെമിനാറും സംഘടിപ്പിക്കും. വയനാട് ദുരന്തം പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സിന് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവർക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളെ മുൻനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന പ്രസ്ഥാനമണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് എന്നും സംസ്ഥാന സെക്രട്ടറി ജയകുമാർ പറഞ്ഞു.
പരിപാടിയിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ജില്ലാ പ്രസിഡന്റ് കമാലുദ്ദീൻ, ട്രഷറർ സുധീഷ് ബൽരാജ്, എക്സിക്യൂട്ടീവ് അംഗം ബിജു കുമാർ, സന്തോഷ് വി ഐ, ജോയിന്റ് സെക്രട്ടറി സഫർ തുടങ്ങിയവർ പങ്കെടുത്തു .