ചുങ്കത്ത് ജ്വല്ലറി ചെയര്‍മാന്‍ സി.പി. പോള്‍ ചുങ്കത്ത് അന്തരിച്ചു. 83 വയസായിരുന്നു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചുങ്കത്ത് ഗ്രൂപ്പിന് കീഴിലെ 10 ജ്വല്ലറികളുടെ ഉടമ ആണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ ചാലക്കുടി സെയ്ന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
കുന്നംകുളം സ്വദേശിയായ പോള്‍, ചാലക്കുടി കേന്ദ്രീകരിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബിസിനസ് ആരംഭിക്കുകയായിരുന്നു. ചാലക്കുടി വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചു.