തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥാപിച്ച സോളർ പ്ലാന്റ് പദ്ധതിയിൽ അഴിമതിയെന്ന് എം വിൻസെന്റ് എംഎൽഎ.514 സർക്കാർ കെട്ടിടങ്ങളിലാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചത്. എസ്റ്റിമേറ്റ് പോലുമില്ലാതെയാണ് ടെൻഡർ നടപ്പിലാക്കിയത്. വ്യാജ ബാങ്ക് ഗ്യാരന്റി ആണ് കരാർ കമ്പനി നൽകിയത് എന്നും വിഷയം ഉന്നയിച്ചിട്ടും വൈദ്യുത മന്ത്രി മറുപടി പറഞ്ഞില്ല എന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.