എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. 5 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവസ്യപ്പെട്ടിരിക്കുന്നത്.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഋതുവിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും.
ഇന്നലെ പ്രതിയുടെ വീടിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.