കൊച്ചി കല്ലൂര്‍ക്കാട് സ്‌കൂള്‍ ബസ് കത്തിനശിച്ചു. സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസാണ് കത്തിനശിച്ചത്. കുട്ടികളെ കയറ്റിവന്ന വാഹനം കല്ലൂര്‍ക്കാട് നീറാംപുഴ കവലയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് സംഭവം.
ബസിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. 25 ഓളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.