കാസർകോട് അംഗൻവാടിയിൽ തലകറങ്ങി വീണ നാലു വയസ്സുകാരി മരിച്ചു. മധൂർ, അറന്തോട്ടെ സ്വദേശികളായ ബഷീർ അഫ്ന ദമ്പതികളുടെ മകൾ ഫാത്തിമത്ത് സഹ്റയാണ് മരിച്ചത്. ഇന്നലെ അംഗൻവാടിയിൽ തലകറങ്ങി വീണ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.