കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്ന് എന്‍.എം വിജയന്റെ വീട് സന്ദര്‍ശിക്കും. എന്‍.എം വിജയന്റെ മരണത്തിന് ശേഷം ആദ്യമായാണ് കെ.സുധാകരന്‍ വീട്ടിലെത്തുന്നത്. എന്‍.എം വിജയന്റെ കത്ത് വായിച്ചിട്ടില്ലെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞത് വിവാദമായിരുന്നു.
കുടുംബത്തിന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കുന്നതും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ആയേക്കും. പ്രേരണാകുറ്റം ചുമത്തപ്പെട്ട എന്‍ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. നാളെയാണ് ഐ.സി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് എത്തുന്നത്.