ദേശീയ സരസ് മേളയില്‍താരമായിരിക്കുകയാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ സരള-ശിവന്‍കുട്ടി ദമ്പതികള്‍. ചിരട്ടയില്‍ തീര്‍ത്ത വിവിധ ഉത്പന്നങ്ങളാണ് ഈ സംരംഭക ദമ്പതികള്‍ വിപണനത്തിനെത്തിച്ചിരിക്കുന്നത്.
കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ താരമായിരിക്കുകയാണ് സംരംഭക ദമ്പതികളായ സരള-ശിവന്‍കുട്ടിയും. മേളയില്‍ തങ്ങളുടെ ചിരട്ടയില്‍ തീര്‍ത്ത വിസ്മയകരമായ ഉത്പന്നങ്ങള്‍ക്കൊണ്ട് എത്തിച്ചുക്കൊണ്ടാണ് ദമ്പതികള്‍ കാണികളുടെ മനം കവര്‍ന്നത്.
ദമ്പതികള്‍ ചിരട്ടയില്‍ തീര്‍ത്ത വിവിധ ഉത്പന്നങ്ങള്‍ കാണാന്‍ നിരവധി പേരാണ് സ്റ്റാളിനു മുന്നിലെത്തുന്നത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന കൃഷ്ണാഞ്ജലി കോക്കനട്ട് ഷെല്‍ ക്രാഫ്റ്റ് യൂണിറ്റില്‍ നിന്നും 15 രൂപ മുതലുള്ള ഉത്പന്നങ്ങളാണ് ഈ സ്റ്റാളില്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഇതില്‍ വീട്ടുപകരണങ്ങള്‍, വാല്‍ക്കണ്ണാടി, വിഗ്രഹങ്ങള്‍, വിവിധ രൂപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
വീട്ടില്‍ ഇരുന്നാണ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നത്. ആവിശ്യക്കാര്‍ക്ക് കൊറിയറായും അയച്ചുകൊടുക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കാണാന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ അന്യസംസ്ഥാനക്കാര്‍ അടക്കം നിരവധി പേരാണ് ഇവരുടെ യൂണിറ്റ് സന്ദര്‍ശിക്കാന്‍ എത്തുന്നത്.