കോഴിക്കോട് താമരശ്ശേരിയിൽ മാതാവിനെ വെട്ടികൊലപെടുത്തിയ സംഭവത്തിൽ പ്രതി ആഷികിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷ നൽകി. നാല് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക.
ജില്ലാ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന ആഷികിനെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതരുടെ റിപ്പോർട്ടിനു ശേഷമായിരിക്കും പ്രതിയെ കസ്റ്റഡിയിൽ നൽകുക.