ഉത്തര്‍പ്രദേശിലെ മഥുരയില്‍ തെരുവ് നായ്ക്കള്‍ മൂന്ന് വയസുകാരനെ കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന സോഫിയാന്‍ ആണ് മരിച്ചത്.കോസി കലന്‍ ഗ്രാമത്തിലാണ് സംഭവം. ആറ് തെരുവ് നായ്ക്കള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സോഫിയാനെ രക്ഷിക്കാനുള്ള കൂട്ടുകാരുടെ ശ്രമവും ഫലം കണ്ടില്ല. സംഭവത്തിന് പിന്നാലെ മുനിസിപ്പല്‍ അധികൃതര്‍ തെരുനായ്ക്കള്‍ക്കെതിരെ നടപടി ആരംഭിച്ചു