എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പിടിയലായ പ്രതി ഋതു ജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്ന് വടക്കന്‍ പറവൂര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും.
പ്രതിയുമായുള്ള തെളിവെടുപ്പ് അന്വേഷണ സംഘം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡും ചോദ്യം ചെയ്യലും പൂര്‍ത്തിയായിട്ടുണ്ട്. അരും കൊലയിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ പൊലീസ് ഏർപ്പെടുത്തിട്ടുണ്ട്.
അതേസമയം പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസ്സിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.