ആലപ്പുഴ ചെങ്ങന്നൂരിൽ കണ്ടയ്നർ ലോറി ഇടിച്ച് വാൻ ഡ്രൈവർ മരിച്ചു. ത്യശൂർ അളഗപ്പനഗർ സ്വദേശി സുധീഷാണ് മരിച്ചത്. തിരവനന്തപ്പുരത്തേക്ക് പോവുകയായിരുന്ന ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപം പഞ്ചറാവുകയും തുടന്ന് ടയർ മാറ്റുന്നതിനിടയിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു.ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.