സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30 ന് ലെനിന്‍ സെന്ററിലാണ് സെക്രട്ടേറിയേറ്റ് ചേരുക. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കും. മദ്യനിര്‍മാണശാല വിഷയം സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും.
രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലറെ സിപിഐഎം ഏരിയ നേതൃത്വം തന്നെ തട്ടികൊണ്ടുപോയ വിഷയവും ചര്‍ച്ച ചെയ്യും. ജില്ലാ സമ്മേളന അവലോകനങ്ങളും സെക്രട്ടേറിയേറ്റ് ചര്‍ച്ചയ്‌ക്കെടുക്കും. അതേസമയം എറണാകുളം ജില്ലാ സമ്മേളനത്തിനും ഇന്ന് തുടക്കമാവും.