മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി ഓടക്കയത്ത് കിണറ്റില്‍ കാട്ടാന വീണ സംഭവത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് വനം വകുപ്പ്. മലപ്പുറം കലക്ടറേറ്റില്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍. കര്‍ഷകരുടെ പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കിണറ്റില്‍ വീണ കാട്ടാനയെ കാടുകയറ്റി. ആനയെ നിരീക്ഷിക്കാന്‍ കുങ്കിയാനകളും സ്ഥലത്ത് തുടരുന്നുണ്ട്.
വനം ആര്‍.ആര്‍.ടി.യുടെ നേതൃത്വത്തില്‍ 50 പേരുടെ നേത്യത്വത്തില്‍ ഊര്‍ങ്ങാട്ടേരിയില്‍ പട്രോളിംഗ് നടത്തും. കിണറ്റില്‍ വീണ കാട്ടാനയെ കാടു കയറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് നീരിക്ഷിക്കുന്നതിനായി രണ്ട് കുങ്കിയാനകള്‍ സ്ഥലത്ത് തുടരും.
ആന വീണ കിണറിന്റെ ഉടമയായ കര്‍ക്കല്ലില്‍ സണ്ണിക്ക് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ കൈമാറി. കാര്‍ഷിക വിളകളുടെ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാനും വന്യമ്യഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക 10 ലക്ഷത്തില്‍ നിന്നും 11 ലക്ഷമാക്കാനും തീരുമാനിച്ചു.
കൂടാതെ വനം വകുപ്പ് ഫണ്ടില്‍ ഏഴരകിലോമീറ്റര്‍ സോളാര്‍ വൈദുത വേലി നിര്‍മ്മിക്കും. ഒരാഴ്ച്ചക്കുള്ളില്‍ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ണ്ടര്‍ നടത്തും. പ്രദേശവാസികളുടെ സഹായതോടെ ജനകീയ കമ്മറ്റി രൂപികരിച്ച് അവരുടെ സഹായതോടെ ഫെന്‍സിംഗ് പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകും.
കൃഷികള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിക്കും. ജനരോഷം അതി ശക്തമായ സാഹചര്യത്തിലാണ് വനം വകുപ്പ് നടപടി. കലക്ടജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ്.നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ.പി. കാര്‍ത്തിക്. സൗത്ത് ഡി.എഫ്.ഒ, ധനിക് ലാല്‍. പെരിന്തല്‍മണ്ണ സബ് കലക്ടര്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡെന്റ്, വാര്‍ഡ് അംഗം, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.