കേഡറ്റുകള്‍ക്കായി സ്‌കൂബ ഡൈവിങ് അഡ്വെഞ്ചര്‍ ക്യാമ്പ് സംഘടിപ്പിച്ച് കേരള എയര്‍ സ്‌ക്വാഡ്രണ്‍ എന്‍സിസി. തിരുവനന്തപുരം ഗ്രൂപ്പിന്റെയും കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെയും ആഭിമുഖ്യത്തില്‍ ആദ്യമായാണ് സ്‌കൂബ ഡൈവിങ് സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വ്യോമസേനാ വിഭാഗത്തിന്റെ പിന്തുണയോടെ നടത്തിയ ക്യാമ്പ്, യുവ കേഡറ്റുകള്‍ക്ക് സാഹസിക കായിക ഇനങ്ങളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ നടത്തിയ പ്രാരംഭ പരിശീലന ഘട്ടത്തില്‍ 50 കേഡറ്റുകള്‍ പങ്കെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായുള്ള വ്യോമസേനാ അഡ്വഞ്ചര്‍ നോഡല്‍ സെല്ലാണ് പരിശീലനം നല്‍കിയത്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 30 കേഡറ്റുകളാണ് കടലില്‍ പരിശീലനം നടത്തിയത്.