കോഴിക്കോട് കൂടരഞ്ഞിയിൽ പിടിയിലായ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു. മലബാർ സാങ്ച്വറിയിൽ ബാണാസുര സാഗർ അണക്കെട്ടിൻ്റെ താഴ്ഭാഗത്തേക്കാണ് പുലിയെ വിട്ടയച്ചത്.
പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് സർജൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് താമരശ്ശേരിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ വിട്ടയച്ചത്. രണ്ടാഴ്ചത്തോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പുലി കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെടുകയായിരുന്നു.