ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ യുഎന്‍ സമാധാന സേനയിലെ 14 സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 9 സൈനികര്‍ ദക്ഷിണാഫ്രിക്കക്കാരും മൂന്ന് പേര്‍ മലാവിയില്‍ നിന്നുള്ളവരുമാണ്. ഗോമ നഗരത്തില്‍ വിമതരുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം.
കോംഗോയില്‍ സൈനികരും വിമതരും തമ്മില്‍ ദീര്‍ഘകാലമായി സംഘര്‍ഷത്തിലാണ്. വ്യാഴാഴ്ച സൈന്യത്തിന്റെ മുന്‍ പോസ്റ്റുകള്‍ സന്ദര്‍ശി സൈനിക ഗവര്‍ണറെ വിമതര്‍ കൊലപ്പെടുത്തിയിരുന്നു. പ്രധാന പട്ടണങ്ങളായ മിനോവയും മസിസിയും വിമതര്‍ പിടിച്ചെടുത്തു.
വിമതര്‍ക്ക് പിന്നില്‍ അയല്‍രാജ്യമായ റുവാണ്ടയാന്നാരോപിച്ച് റുവാണ്ടയുമായുള്ള ബന്ധം കോംഗോ വിച്ഛേദിച്ചിരിക്കുകയാണ്. സംഘര്‍ഷം അവാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഎന്‍രക്ഷാ സമിതി യോഗം ചേരുന്നുണ്ട്.