മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫി അന്തരിച്ചു.56 വയസായിരുന്നു തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 12.25 നാണ് അന്ത്യം. കലൂര്‍ കൊച്ചിന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനം പൂർത്തിയായി. മതപരമായ ചടങ്ങുകൾക്കായ വീട്ടിലേക്ക് കൊണ്ടുപോയി. . ഉച്ചയ്ക്ക് ശേഷം കലൂര്‍ മുസ്ലീം ജമാ അത്ത് പള്ളിയിലാണ് ഖബറടക്കം.