76 മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് സംസ്ഥാനം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തു.
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണറുടെ അഭിസംബോധന പ്രസംഗം. എല്ലാ ജില്ലകളിലും പാർട്ടി ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
രാവിലെ 9 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായി. വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു.. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഭാരതീയ കര - വ്യോമസേനകൾ തുടങ്ങി 12 സായുധ ഘടകങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു.
കേരള അഗ്നിരക്ഷാസേന, സൈനിക സ്കൂൾ, എൻ സി സി, എസ് പി സി, ഭാരത് സ്കൗട്ട്സ്, ഭാരത് ഗൈഡ്സ്, അശ്വാരൂഡ സേന, വിവിധ ബാൻഡുകൾ തുടങ്ങിയവയും പരേഡിൽ അണിനിരന്നു… അഭിവാദ്യം സ്വീകരിച്ച ശേഷം പരേഡിനെ അഭിസംബോധന ചെയ്തത് ഗവർണർ സംസാരിച്ചു. കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ചുകൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം..
എന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും കേരളത്തിലെ ജനങ്ങൾ മികച്ചവരാണെന്നും അഭിമാനത്തോടെ ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കൂട്ടിച്ചേർത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ചീഫ് സെക്രട്ടറി, വിവിധ സേനാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു..കൂടാതെ രാജ്ഭവനിലും പാർട്ടി ആസ്ഥാനങ്ങളിലും പോലീസ് ആസ്ഥാനത്തും റിപ്പബ്ലിക് ദിനം വിപുലമായി തന്നെ ആഘോഷിച്ചു…