കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 15 മത് സംസ്ഥാന കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവിഷൻ ന്യൂസ് ടീം ജേതാക്കളായി.. ബ്രോഡ്കാസ്റ്റ് ഇലവനെയാണ് ഫൈനലിൽ പരാജപ്പെടുത്തിയത്…
ഫൈനൽ മത്സരത്തിൽ ബ്രോഡ്കാസ്റ്റ് ഇലവനെതിരെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 4 ത്തെ ഓവറിലാണ് കേരളവിഷൻ ന്യൂസ് ടീം കപ്പുയർത്തിയത്.. ന്യൂസ് മലയാളം വാർത്താചാനൽ എം ഡി അബൂബക്കർ സിദ്ദിഖ് ജേതാക്കൾക്ക് സമ്മാനം നൽകി…കേരളവിഷൻ ന്യൂസ് എം ഡി പ്രജീഷ് അച്ചാണ്ടി റണ്ണറപ്പായ ബ്രോഡ്കാസ്റ്റ് ഇലവന് ട്രോഫി നൽകി…
പ്രസ്സ് ക്ലബ്ബിനോടും കെ സി സി എല്ലിനോടും മത്സരിച്ച് വിജയിച്ചാണ് കേരളവിഷൻ ന്യൂസ് ഫൈനലിൽ എത്തിയത്.. തിരുവനന്തപുരം പുത്തൻതോപ്പ് ജയ്ഹിന്ദ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം..6 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്….
അടുത്ത മാസം നടക്കുന്ന സി ഓ എ യുടെ 15 മത് സംസ്ഥാന കൺവെൻഷന്റെ ഭാഗമായാണ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്…ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിനോദ് എസ് കുമാറാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്…coa ജില്ലാ - സംസ്ഥാന പ്രതിനിധികളുടെ ടീമുകളും സൗഹൃദ മത്സരത്തിൽ പങ്കെടുത്തു…