Share this Article
KERALAVISION TELEVISION AWARDS 2025
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസ്; രണ്ട് പേര്‍ അറസ്റ്റില്‍
police station

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്ബാടന്‍ മുഹമ്മദ്, അക്കരപറമ്ബില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 36 കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories