മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്റേതെന്ന വിമർശമുന്നയിച്ചാണ് പ്രതിഷേധം.
റേഷന്‍ പ്രതിസന്ധിയിൽ വ്യാപാരികളുടെ ഭാഗത്തുനിന്ന് വ്യാപക പരാതികൾ തുടരുന്നതിനിടയിൽ പ്രതിഷേധം ശക്തമാക്കാനാണ് കെ പി സി സിയുടെ തീരുമാനം..എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് സാധാരണ ജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയിലെത്തിയതെന്നാണ് കോൺഗ്രസ് വിമർശനം…
കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാരെന്നും കുറ്റപ്പെടുത്തലുണ്ട്.. വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണെന്നും വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഇതേതുടർന്ന് നാളെ രാവിലെ 10 മണിക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നിൽ പ്രതിഷേധിക്കും.. കൂടാതെ ഫെബ്രുവരി 6 ന് രാവിലെ മുതൽ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നിലും കോൺഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തും..