ഐഎസ്എല്ലില്‍ ചെന്നൈ എഫ്‌സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയമാണിത്.
37-ാം മിനിറ്റില്‍ വില്‍മാര്‍ ജോര്‍ദ്ദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് ചെന്നൈ പിന്നീടുള്ള സമയം കളിച്ചത്.കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജീസസ് ജിമെനസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ വേഗമേറിയ ഗോളുമാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലക്ഷ്യം കണ്ട ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു. ജയത്തോടെ 19 കളികളില്‍ 24 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.