അമേരിക്കയുടെ നികുതി വര്‍ധനക്കെതിരെ തിരിച്ചടിച്ച് ചൈന. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 15 ശതമാനം അധിക നികുതി ചുമത്തി. കല്‍ക്കരിക്കുംപ്രകൃതി വാതകത്തിനുമാണ് നികുതി കൂട്ടിയത്.
കാര്‍ഷിക ഉപകരണങ്ങള്‍ക്കും എണ്ണ മേഖലയിലെ ഉപകരണങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയും ചുമത്തി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം നികുതിയാണ് ചുമത്തിയത്. അമേരിക്ക നികുതി ചുമത്തിയതോടെ ചൈനീസ് കറണ്‍സി യുവാന്‍ വിലയിടിവ് നേരിട്ടിരുന്നു.