തലചായ്ക്കാന്‍ ഇടമില്ലാത്ത 18 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി ഭൂമി നല്‍കിയിരിക്കുകയാണ് ഒരു മനുഷ്യ സ്‌നേഹി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഡോക്ടര്‍ കബീര്‍ മച്ചിഞ്ചേരിയാണ് ഭൂമി വാങ്ങി നല്‍കിയത്.
വിലപിടിപ്പുള്ള അര ഏക്കറിലധികം വരുന്ന ഭൂമി പണം കൊടുത്തു വാങ്ങി ,രേഖകള്‍ 18 കുടുംബങ്ങള്‍ക്കും കൈമാറി.പരപ്പനങ്ങാടിയില്‍ നടന്ന ചടങ്ങിന്റെ ഉല്‍ഘാടനം പാണക്കാട് റഷീദ് അലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഭൂമി നല്‍കിയവര്‍ ഗതാഗത സൗകര്യവും കിണര്‍ കുഴിച്ചു കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട് എന്ന് കബീര്‍ പറഞ്ഞു. കബീര്‍ പാലിയേറ്റീവ് മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ള ജീവനകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ളരെ ചടങ്ങില്‍ ആദരിച്ചു.