കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് TDF നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി വരെ തുടരും. പണിമുടക്ക് ഒഴിവാക്കാൻ യൂണിയൻ നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.