മലപ്പുറത്ത് വീണ്ടും പുലി സാന്നിധ്യം. പെരിന്തല്‍മണ്ണ മണ്ണാര്‍മല മാഡ് റോഡില്‍ ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. പെരിന്തല്‍മണ്ണ -മേലാറ്റൂര്‍ ബൈപ്പാസ് റോഡ് പുലി മുറിച്ച് കടക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് ഫോറസ്റ്റ് അധികൃതര്‍ കെണി വെച്ച സ്ഥലത്താണ് വീണ്ടും പുലിയെ കണ്ടത്.