Share this Article
Union Budget
പി.ഐ.പി കനാലില്‍ വെള്ളം തുറന്നു വിട്ടു; മാലിന്യം അടിഞ്ഞു കൂടി പ്രദേശവാസികള്‍ ദുരിതത്തില്‍
canal waste


ആലപ്പുഴ മാന്നാറില്‍ പമ്പ ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പി.ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്.ആലപ്പുഴ മാന്നാറില്‍ പമ്പ ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പി.ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്.

നാലാം വാര്‍ഡില്‍ കുരട്ടിശ്ശേരി കുറ്റിയില്‍ ഭാഗത്തെ പി.ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്. കനാല്‍ത തുറന്നുവിട്ടപ്പോള്‍ മാലിന്യങ്ങളും മദ്യക്കുപ്പികളും വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുകയും കനാല്‍ കവിഞ്ഞ് മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുകുകയുമായിരുന്നു.പിന്നാലെ വാര്‍ഡ് മെമ്പര്‍ ശാലിനി രഘുനാഥ് ഇറിഗേഷന്‍ ഓഫീസില്‍ അറിയിച്ചതോടെ പംമ്പിങ്ങ് നിര്‍ത്തി വച്ചു.

വെള്ളം നിറയുന്നതോടെ കനാലിന്റെ ഭിത്തിയുടെ വിടവുകളിലൂടെ വെള്ളം ഒഴുകുകയും പ്രദേശത്തെ 16 ഓളം വീടുകള്‍ വെള്ളത്തില്‍ ആകുന്നതും പതിവാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള വലിയ പൈപ്പിനുള്ളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്ക്  തടസ്സപ്പെടുന്നതാണ് കനാലില്‍ വെള്ളം ക്രമാതീതമായി ഉയരാന്‍ കാരണം.ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം നിറഞ്ഞ കനാലില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പിടി പെടുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. വെള്ളം താഴ്ന്നതനുസരിച്ച് വരും ദിവസങ്ങളില്‍ മാലിന്യങ്ങള്‍ നീക്കി കനാല്‍ ശുചീകരിക്കുമെന്ന് പി.ഐ.പി ഡിപ്പാര്‍ട്ട്‌മെന്റ് അസി. എന്‍ജിനിയര്‍ ബിനു, ഓവര്‍സിയര്‍ സജി എന്നിവര്‍ അറിയിച്ചു.








ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ .ഐ.പി കനാലിലാണ് മാലിന്യം അടിഞ്ഞുകൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories