ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന കേസിൽ കൊടുവള്ളി എം.എസ്.സൊല്യൂഷനിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൊടുവള്ളിയിലെ വീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്തതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടുപേരെയും ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. കേസിലെ മുഖ്യപ്രതി എം എസ് സൊല്യൂഷൻ സി.ഇ.ഒ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.