തൃശ്ശൂർ കോൺഗ്രസിൽ കൂട്ട നടപടി..കൂട്ട നടപടിയെടുത്തത് ജില്ലയിലെ 18 മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡൻറ് മാർക്കെതിരെയും.. ഇത് സംബന്ധിച്ച ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്റെ ശബ്ദരേഖ പുറത്ത്.
വയനാട് ഫണ്ട് അടക്കാത്തതിന് 8 മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെയും കമ്മിറ്റികളെയും, തിരുവനന്തപുരത്തെ കെ കരുണാകരൻ സ്മാരക നിർമ്മാണ ഫണ്ട് നൽകാത്ത 10 മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തതു .പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികൾ പെരുമാറിയതിനാലാണ് നടപടിയെന്നു ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ ശബ്ദരേഖയിൽ പറയുന്നു.
വയനാട് ഫണ്ട് അടക്കാത്ത തിരുവില്ലാമല , കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും ആണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്തെ കെ കരുണാകരൻ സ്മാരക കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് നൽകാത്ത പാഞ്ഞാൾ, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂർ, ആർത്താറ്റ്, പുന്നയൂർ, കോടഞ്ചേരി, മറ്റത്തൂർ എന്നീ മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും ആണ് സസ്പെൻഡ് ചെയ്തത്.ഇത് സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനകം ഇറങ്ങുമെന്നും വി കെ ശ്രീകണ്ഠൻ ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്.