ഇടുക്കി മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. രാജമലക്ക് സമീപം എട്ടാം മയിലിൽ കാട്ടു കൊമ്പൻ വാഹനം ആക്രമിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ പടയപ്പ വാഹനത്തിന്റെ മുമ്പിൽ നിന്നും പിൻവാങ്ങി.
മൂന്നാർ മറയൂർ റോഡിൽ രാജമലക്ക് സമീപം എട്ടാം മയിലിൽ വച്ചാണ് കാട്ടു കൊമ്പൻ വാഹനം ആക്രമിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ പടയപ്പ വാഹനത്തിന്റെ മുമ്പിൽ നിന്നും പിൻവാങ്ങി.
ആക്രമണത്തിൽ വാഹനത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. പിന്നീട് വനം വകുപ്പുദ്യോഗസ്ഥരെത്തി പടയപ്പയെ തുരുത്തി. പടയപ്പ മദപ്പാടിലാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മദപ്പാടിൻ്റെ കാലയളവിൽ പടയപ്പ വലിയ തോതിൽ പരാക്രമം നടത്തിയിരുന്നു.