പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്‌ട്രോകളെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് സ്‌ട്രോകളിലെക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ താന്‍ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും പേപ്പര്‍ സ്‌ട്രോകള്‍ക്കായുള്ള ബൈഡന്‍ സര്‍ക്കാറിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.