ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു.12 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ബിജാപ്പൂര്‍ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് വിരുദ്ധസേനയുടെ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.ബസ്തര്‍ ഡിവിഷനിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം വനമേഖലയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. രണ്ടാഴ്ച മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.