തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശാല കൊറ്റാമം സ്വദേശിക്കളായ അജി- ധന്യ ദമ്പതികളുടെ മകൻ നിരഞ്ജനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരൻറെ ഫിഷ് ടാങ്ക് നിരഞ്ജൻ പൊട്ടിച്ചു എന്ന് ആരോപിച്ച്അമ്മ ശകാരിച്ചിരുന്നു. ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ പാറശ്ശാല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.