Share this Article
Union Budget
വടക്കൻ വീരഗാഥ അടുത്ത തലമുറയും റീ റിലീസ് ചെയ്യുമെന്ന് സുരേഷ് ഗോപി
Suresh Gopi

വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെത്തി ഒരു വടക്കൻ വീരഗാഥ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വികാരങ്ങളുടെ ഉൾക്കാമ്പിലേക്ക് കലയെ സമന്വയിപ്പിച്ച മഹത്മാവാണ് എം.ടിയെന്ന് സുരേഷ് ഗോപി പറഞ്ഞു. കലയിലെ ഉന്നതമൂല്യമാണ് ഒരു വടക്കൻ വീരഗാഥ എന്നും അദ്ദേഹം വ്യക്തമാക്കി.


കോഴിക്കോട് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രിയും നടനുമായി സുരേഷ് ഗോപി കഴിഞ്ഞദിവസം റി റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയുടെ ഓർമ്മകൾ പങ്കുവെക്കാനും എം.ടിയുടെ കുടുംബത്തെ ചേർത്തുനിർത്താനുമായാണ് സിതാരയിലേക്ക് എത്തിയത്. 
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും നിർമ്മാതാവ് പി.വി.ഗംഗാധരന്റെ ഭാര്യ ഷെറിനും മകൾ ഷെർഗ സന്ദീപും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. പിന്നാലെ എംടിയുടെ ഛായാചിത്രത്തിൽ പുഷ്പഹാരമണിയിച്ചു. 


 തൃത്താലയിലെ പൊള്ളുന്ന ചൂടിൽ വടക്കൻ വീരഗാഥ ചിത്രീകരിച്ചതിന്റെ ഓർമ്മകൾ നടൻ കൂടിയായ കേന്ദ്രമന്ത്രി എംടിയുടെയും പിവിജിയുടെയും കുടുംബാംഗങ്ങളോട് പങ്കുവെച്ചു. മമ്മൂക്കയുടെ ശബ്ദം ഗാംഭീര്യം നിറഞ്ഞതും മനോഹരവുമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ സുരേഷേട്ടൻ്റെ ശബ്ദവും മനോഹരമാണെന്ന്  എം.ടിയുടെ മകൾ അശ്വതിയുടെ ഗുഡ് സർട്ടിഫിക്കറ്റ്.


കാലഘട്ടത്തെ അതിജയിച്ച സിനിമയാണ് വടക്കൻ വീരഗാഥ എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേം ബ്രിഡ്ജ് ടെക്സ്റ്റിൻ്റെ സ്വഭാവം ഇതിൻ്റെ എഴുത്തിനുണ്ട്. ജനങ്ങൾ കാംക്ഷിക്കുന്ന റീ റിലീസിന് എന്നും മൂല്യമുണ്ട് എന്ന് തെളിയിക്കുന്നതാണ് വടക്കൻ വീരഗാഥയുടെ സ്വീകാര്യത എന്നും സുരേഷ് ഗോപി പറഞ്ഞു. അരമണിക്കൂറിലേറെ നേരമാണ് എം.ടിയുടെ കൊട്ടാരം റോഡിലെ വസതിയിൽ  കേന്ദ്രമന്ത്രി ചെലവഴിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories