ചോദ്യപേപ്പർ ചോച്ചയിൽ എം എസ് സൊല്യൂഷൻ അധ്യാപകരെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. തെളിവ്ടുപ്പിനായി അധ്യാപകരെ സ്ഥാപനങ്ങളിൽ എത്തിച്ചു.
ഗാസയില്‍ ബന്ദികളെ മോചിപ്പിക്കുന്നതില്‍ അനിശ്ചിതത്വം
ഗാസയില്‍ ബന്ദികളെ മോചിപ്പിക്കുന്നതില്‍ അനിശ്ചിതത്വം. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ശനിയാഴ്ച വിട്ടയ്‌ക്കേണ്ട മൂന്ന് ബന്ദികളെ മോചിപ്പിക്കാതെ ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിക്കുകയാണ്. എന്നാല്‍ ഹമാസിന്റെ നിലപാട് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും ശനിയാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പ്രതികരിച്ചു.